"ആരാധകർ ഇല്ലാതെ എന്ത് ഫുട്ബോൾ ", ഹോർമി മനസ്സ് തുറക്കുന്നു..
"ആരാധകർ ഇല്ലാതെ എന്ത് ഫുട്ബോൾ ", ഹോർമി മനസ്സ് തുറക്കുന്നു..
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധക കൂട്ടായ്മയിൽ ഒന്ന് തന്നെയാണ് എന്നതിൽ സംശയമില്ല.കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ പ്രതിരോധ നിര താരം റൂയിവ ഹോർമിപാമിനും പറയാനുള്ളത് ഇതേ കാര്യം തന്നെയാണ്. ഖേൽ നൗവിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
ആരാധകർ ഇല്ലാതെ എന്ത് ഫുട്ബോൾ. കഴിഞ്ഞ ഫൈനൽ താൻ ഓർത്തു എടുക്കുകയാണ്.സ്വന്തം സ്റ്റേഡിയത്തിൽ കളിച്ച അനുഭവമായിരുന്നു അന്ന് ഞങ്ങൾക്ക്.ആരാധകരുടെ പിന്തുണ സമ്മർദ്ദം നൽകിയേക്കും.ഒരു ലക്ഷത്തോളം വരുന്ന കാണികൾക്ക് മുന്നിൽ താൻ കളിക്കാൻ വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
കൊച്ചിയിൽ ടണലിലൂടെ ആദ്യമായി മത്സരിക്കാൻ ഇറങ്ങുമ്പോൾ സ്റ്റേഡിയം എങ്ങനെയായിരിക്കുമെന്ന് തനിക്ക് അറിയാം.തനിക്ക് ഉറപ്പാണ് സ്റ്റേഡിയം പൊട്ടിത്തെറിക്കുമെന്ന് സ്റ്റേഡിയം നിന്ന് കുലുങ്ങുമെന്ന്. കൂടുതൽ ബ്ലാസ്റ്റേഴ്സ് വാർത്തകൾക്കായി "Xtremedesportes" പിന്തുടരുക.
Our Whatsapp Group
Our Telegram
Our Facebook Page